Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Logs Piled

Wayanad

റോ​ഡ​രി​കി​ല്‍ മ​ര​ത്ത​ടി​ക​ള്‍ കൂ​ട്ടി​യി​ട്ടു; മാ​സ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചു​ങ്കം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് തി​രി​യു​ന്ന വ​ള​വി​ന് സ​മീ​പം ഊ​ട്ടി റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വ​ന്‍ മ​ര​ത്ത​ടി​ക​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​ത​മാ​കു​ന്നു. മാ​സ​ങ്ങ​ളാ​യി റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ല്‍ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് വെ​ട്ടി​മാ​റ്റി​യ വ​ന്‍​മ​ര​ത്തി​ന്‍റെ ത​ടി​ക്ക​ഷ​ണ​ങ്ങ​ളാ​ണ് റോ​ഡ​രി​കി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. കൈ​പ്പ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​വ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. റോ​ഡ​രി​കി​ലെ ത​ടി​ക​ള്‍ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്ന​തി​നൊ​പ്പം അ​പ​ക​ട​സാ​ധ്യ​ത​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നി​ര​വ​ധി പൊ​തു​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കും സ​മീ​പ​ത്തു​കൂ​ടി​യു​ള്ള ഈ ​റോ​ഡി​ലൂ​ടെ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ത​ടി​ക്ക​ഷ​ണ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് റോ​ഡ​രി​കി​ലെ ഗ​താ​ഗ​ത​ത​ട​സം ഒ​ഴി​വാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up